Welcome to Charity World

നേത്രദാനം ചെയ്യു നമ്മുടെ സഹോദരങ്ങൾക്ക് കാഴ്ച കിട്ടട്ടെ

  1. എന്താണ് നേത്രദാനം ?
  2. മരണശേഷം നമ്മുടെ കണ്ണുകൾ കാഴ്ച്ചയില്ലാത്തവർക്ക് കാഴ്ച്ചയാവാൻ സഹായി ക്കുന്ന മഹത്വമായ സംഭാവനയാണ് നേത്രദാനം
  3. എന്താണ് നേത്രദാന സമ്മതപത്രം ?
  4. മരണശേഷം നമ്മുടെ കണ്ണുകൾ നേത്രദാനം സ്വീകരിക്കുന്ന ആശുപത്രിയിലെ നേത്രദാനം ബാങ്കിലെയോ ഡോക്ടർ ഓപ്പറേഷൻ ചെയ്ത് എടുക്കുന്നതിനും അത് ചികിത്സാപരമായ ആവശ്യങ്ങൾക്ക് യുക്തമായ രീതിയിൽ ഉപയോഗിക്കുന്ന തിന് സമ്മതമാണെന്ന് പേരും മേൽവിലാസവും ഒപ്പും വെച്ച് എഴുതി കൊടുക്കുന്ന ഒരു സമ്മതപത്രമാണ് നേത്രദാന സമ്മതപത്രം
  5. നേത്രപടലം (Cornea) എന്നാൽ എന്ത് ?
  6. നേത്രഗോളത്തിനകത്തേക്ക് (Eyeball) പ്രകാശ രശ്മികൾ കടത്തിവിടുന്ന സുതാര്യ മായ ഭാഗമാണ് നേത്രപടലം (Cornea)
  7. നേത്രപടലം (Cornea) നശിക്കുന്നതെങ്ങിനെ?
  8. നേത്രപടലനത്തിനുണ്ടാകുന്ന ക്ഷതങ്ങൾ അണുബാധ വിറ്റാമിൻ എ യുടെ കുറവ് എന്നിവ കൊണ്ട് നേത്രപടലം നശിക്കുന്നു.അതാര്യമാക്കുന്നു കാഴ്ച നഷ്ടപ്പെടു ന്നു.
  9. നഷ്ടപ്പെട്ട കാഴ്ച എങ്ങിനെ തിരിച്ച് കിട്ടും?
  10. നേത്രപടലം (Cornea) മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്താൽ കാഴ്ച്ച തിരിച്ചു കിട്ടും.
  11. നേത്രപടലം (Cornea) കൃത്രിമമായി നിർമ്മിക്കുവാൻ കഴിയുമോ?
  12. നേത്രപടലം കൃത്രിമമായി നിർമ്മിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല .
  13. എവിടെ നിന്ന് ലഭിക്കും?
  14. ആർക്കെല്ലാം നേത്രദാനം ചെയ്യാം ?
  15. ഏത് പ്രായക്കാർക്കും ലിംഗഭേദമന്യ നേത്രദാനം ചെയ്യാം. കണ്ണട വെക്കുന്നുണ്ടെങ്കി ലും,നേരത്തെ കണ്ണിന് ഓപ്പറേഷൻ ചെയ്തിട്ടുണ്ടെങ്കിലും, നേത്രദാനം ചെയ്യാം.
  16. നേത്രദാന സമ്മതപത്രം ചെയ്യുന്നതെങ്ങിനെയാണ് ?
  17. ഏതെങ്കിലും നേത്രബാങ്കിൽപ്പോയി നേത്രപടല ദാനം (Cornea) ചെയ്യുന്ന സമ്മത പത്രം പൂരിപ്പിച്ച് അവിടെ തന്നെ കൊടുത്താൽ മതി. Online Registration. ഉപയോഗപ്പെടുത്താം . www.keralablindassociation.in എന്ന വെബ്സൈറ്റിലൂടെ. നേത്രദാന സമ്മതപത്രം പൂരിപ്പിച്ചതുകൊണ്ടോ ഓൺലൈനായി ഐ ഡൊണേഷൻ രജിസ്റ്റർ ചെയ്തത് സർട്ടിഫിക്കറ്റ് കൈവശം വെച്ചതുകൊണ്ടോ മരണശേഷം നേത്രദാനം ചെയ്യുക സാധ്യമല്ല. നേത്രദാന സമ്മതപത്രം പൂരിപ്പിക്കലും ഐ ഡൊണേഷൻ രജിസ്റ്റർ ചെയ്യുന്നതും ബോധവൽക്കരണത്തിന്റെ ഭാഗം മാത്രമാണ്. മരണ ശേഷം ബന്ധുക്ക ളുടെ അനുവാദമുണ്ടെങ്കിൽ മാത്രമെ നേത്രദാനം നടക്കപ്പെടുകയുള്ളു. ആയതിനാൽ നേത്രദാനം ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹം നിങ്ങളുടെ ബന്ധുക്കളോട് പ്രകടിപ്പിക്കു ക. നേത്രദാനം ചെയ്യുമ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റ് വീട്ടിൽ സൂക്ഷിച്ചുവെക്കുക. മരണ ശേഷം ബന്ധുക്കൾക്ക് നിങ്ങളുടെ ആഗ്രഹം ഓർത്തെടുക്കാൻ സാധ്യമാകും.
  18. ജീവിച്ചിരിക്കുമ്പോൾ കണ്ണുകൾ എടുക്കുമോ?
  19. ഒരിക്കലുമില്ല. സമ്മതം നൽകിയാലും മരണശേഷം മാത്രമെ കണ്ണുകൾ എടുക്കുക യുള്ളു.
  20. മൃതശരീരം വികൃതമാകുമോ ?
  21. ഇല്ല ഒരിക്കലുമില്ല. കണ്ണുകൾ നീക്കം ചെയ്തതിനുശേഷം അവിടെ പ്ലാസ്റ്റിക് കണ്ണു കൾ വെച്ചുകൊടുക്കുന്നു
  22. നേത്രദാനം സാധ്യമല്ലാത്ത മരണകാരണങ്ങൾ ഏതെല്ലാമാണ്?
  23. • ആത്മഹത്യ • എയ്ഡ്സ് • അർബുദം (കാൻസർ) • മഞ്ഞപിത്തം • പേവിഷബാധ
  24. മരണശേഷം എത്ര സമയത്തിനുള്ളിൽ കണ്ണുകൾ എടുക്കപ്പെടണം ?
  25. മരണശേഷം രണ്ടുമണിക്കൂറിനുള്ളിൽ കണ്ണുകൾ എടുക്കപ്പെടുന്നതാണ് ഏറ്റവും പ്രയോജനമാകുന്നത് നാല് മണിക്കൂർവരെയുമാകാം. ആറ് മണിക്കൂറിന് - ശേഷമാണെങ്കിൽ പ്രയോജനമില്ലാതാകും
  26. ഒരു നേത്രദാതാവിൽ നിന്ന് എടുക്കുന്ന കണ്ണുകൾ എത്രനേരം വരെ നേത്രദാനശ സ്ത്രക്രിയ നടത്താതെ സൂക്ഷിച്ച് വെക്കുവാൻ സാധിക്കും ?
  27. സാധാരണനിലയിൽ 24മണിക്കൂർ വരെയും എന്നാൽ എം.കെ മീഡിയത്തിൽ സൂക്ഷിക്കുകയാണെങ്കിൽ 72 മണിക്കൂർ വരെ കണ്ണുകൾ സൂക്ഷിക്കുവാൻ സാധിക്കും.
  28. മരണശേഷം ബന്ധുക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ?
    • മരണം സ്ഥിതീകരിച്ചതിന് ശേഷം എത്രയും പെട്ടെന്ന് മരണം സംഭവിച്ച വ്യക്തി യുടെ പേര് ,വയസ്സ്,മേൽവിലാസം, മരണകാരണം, മരിച്ചസമയം എന്നിവ മെഡി ക്കൽ സംഘത്തെ അറിയിക്കുക
    • മരണം സംഭവിച്ച വ്യക്തിയുടെ ബോഡിക്ക് തലക്ക് പിന്നിലായി ഒരു ബെഡ് ഷീറ്റ് മട ക്കിവെച്ച് തല അൽപ്പം ഉയർത്തിവെക്കുക.രണ്ട് കൺപോളകൾക്ക് മുകളിലായി നനഞ്ഞ തുണി വെക്കുക, ഫാൻ ഓഫാക്കുക.
    • കണ്ണുകൾ എടുക്കുവാൻ എത്തിയ മെഡിക്കൽ സംഘത്തിന് മരണം സംഭവിച്ച് വ്യക്തിയുടെ കണ്ണുകൾ എടുക്കുവാൻ സമ്മതമാണെന്ന് അടുത്തബന്ധുക്കൾ എഴുതി ഒപ്പിട്ട് നൽകുക
    • നേത്രദാനത്തിന്റെ സർട്ടിഫിക്കറ്റ് കിട്ടുന്നതിനായി മരണം സംഭവിച്ച് നേത്രദാതാ വിന്റെ ഒരു ഫോട്ടോ മെഡിക്കൽ സംഘത്ത ഏൽപ്പിക്കുകയും പിന്നീട് ലഭിക്കുന്ന സർട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്യുക. മറ്റുള്ളവർക്ക് അതൊരു പ്രചോദനമാകും.

കാഴ്ചയില്ലാത്ത മിത്രങ്ങളുടെ ഫെയിസ്ബുക്ക് പേജ് Kerala Blind Association സന്ദർശിക്കുക


"നേത്രദാനം മഹത്തായ ഒരു കുടുംബ പാരമ്പര്യമാണ്" "മരണശേഷം നമ്മുടെ കണ്ണുകൾ നശിക്കാതിരിക്കട്ടെ. അന്ധതബാധിച്ച ഒരാൾക്ക് നമുക്ക് കാഴ്ച കൊടുക്കാം"

KERALA BLIND ASSOCIATION (KBA)
Reg. No.: S 277/07
Head Office : KBA, Jaslu Centre, 3rd Floor,
Kannur Road, West Hill P.O., Calicut-673 005,
Kerala, India.
Regd. Helpline : +91 7034 280 962
Website: www.keralablindassociation.in
E-mail: [email protected]